കൊല്ലം: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ബി.ജെ.പിയുടെ ഭൂപോഷണ യജ്ഞത്തിന് തുടക്കമായി. ആശ്രാമത്ത് നടന്ന ജില്ലാ തല ഉദ്ഘാടനം ബി.ജെ.പി ദേശീയ നിർവാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ, ഡിവിഷൻ കൗൺസിലർ സാജിതാനന്ദ, കൊല്ലം മണ്ഡലം പ്രസിഡന്റ് സാംരാജ്, മണ്ഡലം ട്രഷറർ കൃഷ്ണകുമാർ, ജില്ലാ ഐ.ടി സെൽ കൺവീനർ ആശ്രാമം ഗിരി, ഏരിയാ പ്രസിഡന്റ് കൃഷ്ണദാസ്,വൈസ് പ്രസിഡന്റ് ശ്രീകുമാർ എന്നിവർ പങ്കെടുത്തു.