കരുനാഗപ്പള്ളി: എസ്.എൻ.ഡി.യോഗം കരുനാഗപ്പള്ളി യൂണിയൻ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു. ഒരു തൈ നടാം നാളേയ്ക്ക് വരും തലമുറക്ക് എന്ന സന്ദേശം നൽകിക്കൊണ്ടാണ് പരിസ്ഥിതി ദിനം ആചരിച്ചത്. ശ്രീനാരായണ കോളേജ് അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടി വൃക്ഷതൈ നട്ടുകൊണ്ട് യൂണിയൻ സെക്രട്ടറി എ.സോമരാജൻ നിർവഹിച്ചു. തുടർന്ന് ശ്രീനാരായണ സെൻട്രൽ സ്കൂൾ, എസ്.എൻ.ഐ.ടി.ഐ, എസ്.എൻ.ടി.ടി.ഐ എന്നിവിടങ്ങളിലും വൃക്ഷതൈകൾ യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ പ്രവർത്തകർ നട്ടു. യൂത്ത് മൂവ്മെന്റ് കരുനാഗപ്പള്ളി യൂണിയൻ പ്രസിഡന്റ് നീലി കുളം സിബു, സെക്രട്ടറി ടി.ഡി. ശരത് ചന്ദ്രൻ,വൈസ് പ്രസിഡന്റ് രഞ്ജിത് ലാൽ,, കമ്മിറ്റി അംഗങ്ങളായ വിപിൻ തെക്കഞ്ചേരി,, സുരേഷ് ബാബു തത്വമസി,, ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.