കൊല്ലം : എസ്.എൻ വനിതാ കോളേജ് ബോട്ടണി വിഭാഗത്തിന്റെയും ബയോഡൈവേർസിറ്റി ക്ലബിന്റെയും സംയുക്താഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളും അദ്ധ്യാപകരും അവരവരുടെ വീട്ടുവളപ്പിൽ വൃക്ഷത്തൈകൾ നട്ടു. കോളേജ് പ്രൻസിപ്പിൽ ഡോ. നിഷ ജെ. തറയിൽ, ബയോഡൈവേർസിറ്റി ക്ലബ് കോ ഓർഡിനേറ്ററും ബോട്ടണി വിഭാഗം അസി. പ്രൊഫസറുമായ പി.ജെ. അർച്ചന എന്നിവർനേതൃത്വം നൽകി.