ഓച്ചിറ: ചങ്ങൻകുളങ്ങര എസ്.ആർ.വി.യു.പി സ്കൂളിൽ നടന്ന ലോക പരിസ്ഥിതി ദിനാചരണം വൃക്ഷത്തൈ നട്ട് എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ബി സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. എച്ച്.എം എസ്. സിന്ധു ഗ്രാമപഞ്ചായത്തംഗം ദിലീപ്ശങ്കർ, പി.ടി.എ വൈസ് പ്രസിഡന്റ് ആർ.വി. വിശ്വ കുമാർ, അദ്ധ്യാപകരായ എസ്. കൃഷ്ണകുമാർ, പ്രിൻസ് തോമസ്, ജി. ബെന്നി തുടങ്ങിയവർ സംസാരിച്ചു.