കൊല്ലം : പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കൊല്ലം ടി.കെ.എം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസിലെ പരിസ്ഥിതി ക്ലബും സുവോളജി വിഭാഗവും ഐ.ക്യു.എ.സിയും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ പ്രചാരണ വെബിനാർ ഡോ. ചിത്ര ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ചിത്രാ ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. പരിസ്ഥിതി ക്ലബ് കോ ഒാർഡിനേറ്റർ സൗമ്യ, സുവോളജി വിഭാഗം മേധാവി ഡോ. ജസിൻ റഹ്‌മാൻ, ഡോ. മുംതാസ് എന്നിവർ സംസാരിച്ചു.