pullu-
കരീപ്രഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പച്ചത്തുരുത്ത് പദ്ധതിയുടെയും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശോഭ നിർവഹിക്കുന്നു

കൊല്ലം: കരീപ്രഗ്രാമപഞ്ചായത്തിൽ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പച്ചത്തുരുത്ത് പദ്ധതിയുടെയും മഴക്കാലപൂർവ ശുചീകരണ പ്രവർത്തനത്തിന്റെയും ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്. പ്രശോഭ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ഓമനകുട്ടൻപിളള അദ്ധ്യക്ഷനായി. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.തങ്കപ്പൻ, ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.എസ് സുവിധ,ക്ഷേമകാര്യ സ്റ്റാൻഡിംഗ്കമ്മിറ്റി ചെയർമാൻ ഉദയകുമാർ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി.കെ.അനിൽകുമാർ, ഷീബ സജി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബി.ബാലകൃഷ്ണപിള്ള എന്നിവർ പങ്കെടുത്തു.