കൊല്ലം : കൊവിഡ‌് രണ്ടാംഘട്ടത്തിന്റെ പശ്ചാത്തലത്തിൽ കാർഷിക മേഖലയെ സജീവമാക്കാനായി കേരള സംസ്ഥാന സഹകരണ ബാങ്കിന്റെ സഹായത്തോടെ 30 വരെ 11 മാസ കാലാവധിയിൽ 6.40 ശതമാനം പലിശ നിരക്കിൽ സ്വർണപ്പണയ വായ്പ നൽകുമെന്ന് പ്രസിഡന്റ് അൻസർ അസീസ് അറിയിച്ചു. ബാങ്കിന്റെ സഹകാരികൾക്ക് 11 മാസ കാലാവധിക്ക് നൽകുന്ന ഈ പ്രത്യേക വായ്പ ബാങ്കിന്റെ എല്ലാ ശാഖകളിലും ലഭ്യമാണ്.