photo
ഹരിതം സഹകരണം പദ്ധതിയുടെ താലൂക്ക് തല ഉദ്ഘാടനം കരുനാഗപ്പള്ളിയിൽ എ.എം.ആരിഫ് എം.പി പുളിമുതൈ നട്ടുകൊണ്ട് നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: സഹകരണ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഹരിതം സഹകരണം പദ്ധതിക്ക് പരിസ്ഥിതി ദിനത്തിൽ തുടക്കമായി. പരിസ്ഥിതി ദിനത്തിൽ സഹകരണ സംഘങ്ങളിലൂടെ ഒരു ലക്ഷം പുളിമര തൈകൾ നടുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. കരുനാഗപ്പള്ളി സർവീസ് സഹകരണ ബാങ്ക് അങ്കണത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് അഡ്വ. എ .എം .ആരിഫ് എം. പി പുളിമര തൈ നട്ട് താലൂക്ക് തല ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആർ. രാമചന്ദ്രൻ പിള്ള , സർക്കിൾ സഹകരണ യൂണിയൻ അംഗങ്ങളായ പി .ആർ .വസന്തൻ , ടി .രാജീവ്, കോലത്ത് വേണുഗോപാൽ , കരുനാഗപ്പള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് മു ഹമദ് റാഫി, സെക്രട്ടറി ടി. സുതൻ , ഡിവിഷൻ കൗസിലർ ഡോ: പി .മീന , സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) ബി .രാജസിംഹൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.