congress
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ഗവ.ഹയർ സെക്കറൻ്ററി സ്കൂളിൽ നടന്ന വ്യക്ഷതൈ നടീൽ ചടങ്ങ് തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓച്ചിറ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പൊതു സ്ഥലങ്ങളിലും കോൺഗ്രസ് പ്രവർത്തകരുടെ ഭവനങ്ങളിലും വൃക്ഷതൈ നടീൽ ചടങ്ങ് തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷത വഹിച്ചു. ഓച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കൃഷ്ണകുമാർ, കെ.ബി. ഹരിലാൽ, സ്കൂൾ സീനിയർ അസിസ്റ്റന്റ് പി. മണികണ്ഠൻ, കയ്യാലത്തറ ഹരിദാസ്, ബി. സെവന്തി കുമാരി, മെഹർ ഖാൻ ചേന്നല്ലൂർ, സന്തോഷ് തണൽ, ഷാജി ചോയ്സ്, എച്ച്.എസ്. ജയ് ഹരി, അഷറഫ് മാമൂട്ടിൽ, ആർ.വി.വിശ്വകുമാർ തുടങ്ങിയവർ സംസാരിച്ചു.