കുന്നിക്കോട് : ഓട്ടോറിക്ഷ തൊഴിലാളികൾക്ക് യൂത്ത്കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എച്ച്.അനീഷ്ഖാന്റെ നേതൃത്വത്തിൽ സുമനസുകളുടെ സഹായത്തോടെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി ജ്യോതികുമാർ ചാമക്കാല വിതരണോദ്ഘാടനം നിർവഹിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജെ.ഷാജഹാൻ, ഡി.സി.സി അംഗം ആർ.പത്മഗിരീഷ്, വിളക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാഹുൽ കുന്നിക്കോട്, മണ്ഡലം പ്രസിഡന്റ് സലീം സൈനുദ്ദീൻ, ഗ്രാമ പഞ്ചായത്തംഗം ജി.രഘു, യൂത്ത് കോൺഗ്രസ് നേതാക്കളായ രാഹുൽ, അനസ്, മുഹമ്മദ്, സിബിൻ, ഷൈജു, ഓട്ടോറിക്ഷാ തൊഴിലാളി ഐ.എൻ.ടി.യു.സി. യൂണിയൻ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.