കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. റാപ്പിഡ് റെസ്പോൺസ് ടീം, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ, ഹരിത കർമ്മസേന എന്നിവരുടെ നേതൃത്വത്തിലാണ് വാർഡിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഒരു വർഷത്തിനകം വാർഡിലെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്കരണ ഉപാധികൾ സ്ഥാപിച്ച് വാർഡിനെ സീറോ വേസ്റ്റ് വാർഡാക്കുമെന്ന് ഗ്രാമപഞ്ചായത്തംഗം അഡ്വ.ബി.ഷംനാദ് അറിയിച്ചു.
പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വാർഡിലെ മുഴുവൻ വീടുകളിലും ഫലവൃക്ഷത്തൈകൾ നട്ടു. കൂടാതെ വാർഡിൽ 100 ഫല വൃക്ഷത്തൈകൾ നട്ട് വാർഡ് തല സമിതിയുടെ നേതൃത്വത്തിൽ ഈ വൃക്ഷങ്ങളുടെ സംരക്ഷണവും പരിപാലനവും ഏറ്റെടുക്കാനുള്ള പദ്ധതിയും ആവിഷ്കരിച്ചിട്ടുണ്ട്.
വാർഡ് തല ശൂചീകരണ യജ്ഞം ജില്ലാ പഞ്ചായത്തംഗം അനന്ദു പിള്ള ഉദ്ഘാടനം നിർവഹിച്ചു. പരിസ്ഥിതി ദിനാചരണം ബ്ലോക്ക് പഞ്ചായത്തംഗം സി.സജീവൻ ഉദ്ഘാടനം നിർവഹിച്ചു. അഡ്വ.ബി.ഷംനാദ് അദ്ധ്യക്ഷത വഹിച്ചു. ആർ.ആർ.ടി കൺവീനർ വഹാബ് സ്വാഗതം പറഞ്ഞു. സജി സിസ്റ്റർ, ഷീജ, ഷീജ മാമൂട്ടിൽ, സതീശൻ, നിയാസ്, ഷഫീഖ്, സാലിഹ്, അസീം, അൻവർഷാ, ആത്തിഫ്, അൻസീർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.