കൊല്ലം: അന്താരാഷ്ട്ര പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എസ് .എൻ .ഡി. പി യോഗത്തിന്റെ ആഹ്വാന പ്രകാരം " സൗകര്യം കിട്ടുമ്പോൾ മരങ്ങൾ വച്ചുപിടിപ്പിക്കണം- തണലുമായി, പഴവുമായി" എന്ന ശ്രീനാരായണ ഗുരുദേവ വചനം പ്രാവർത്തികമാക്കുന്നതിന്റെ ഭാഗമായി കൊട്ടാരക്കര എസ് എൻ.ഡി.പി യൂത്ത് മൂവ്മെന്റെ യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടീലിന്റെ യൂണിയൻ തല ഉദ്ഘാടനം പുത്തൂർ പാങ്ങോട് ശ്രീനാരായണ ഗുരുദേവ വി.എച്ച്.എസ്.എസിൽ എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ. പി.അരുൾ നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സിന്ധു പ്രഭാകർ അദ്ധ്യക്ഷത വഹിച്ചു. എസ് .എൻ .ഡി .പി യോഗം ബോർഡ് മെമ്പർമാരായ അഡ്വ. സജീവ് ബാബു, അഡ്വ. എൻ.രവീന്ദ്രൻ, അനിൽ ആനക്കോട്ടൂർ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയർമാൻ അനൂപ് തളവൂർകോണം, യൂണിയൻ കൗൺസിലർമാരായ കെ.ബാബു എസ്.എൻ പുരം, അനിൽ ബംഗ്ലാവിൽ ,സ്കൂൾ എ.ഒ കോട്ടാത്തല ശ്രീകുമാർ ,സ്കൂൾ അദ്ധ്യാപകരായ ഹരി, പ്രീത, പ്രവീൺ തുടങ്ങിയവർ സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ടി.ആർ. മഹേഷ് സ്വാഗതവും യൂത്ത് മൂവ്മെന്റ് യൂണിയൻ കൺവീനർ നന്ദിയും പറഞ്ഞു.