paristhithy
വെളിനല്ലൂർ പഞ്ചായത്ത്തല പരിസ്ഥിതി ദിനാചരണം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സാം: കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യുന്നു.

ഓയൂർ: വെളിനല്ലൂർ ഗ്രാമ പഞ്ചായത്തിലെ പരിസ്ഥിതി ദിനാചരണം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ.സാം കെ ഡാനിയേൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.അൻസർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ പഞ്ചായത്തിലെ 17 വാർഡിലെയും ഹരിത കർമ്മസേന അംഗങ്ങളുടെ സുരക്ഷ ഉപകരങ്ങൾ വിതരണം ചെയ്തു.വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി. ബിജു, എസ്.അമൃത്, ജ്യോതി ദാസ്, ജെസീന ജമീൽ, മെഹറുന്നിസ, പഞ്ചായത്ത്‌ സെക്രട്ടറി ഷൈനി.ബി എസ്,അസി. സെക്രട്ടറി അനീഷ്,തൊഴിലുറപ്പ് പദ്ധതി അസി.എൻജിനീയർ സുല എന്നിവർ സംസാരിച്ചു.