ഓച്ചിറ: ലോകപരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സി.ടി.എം ട്രസ്റ്റിന്റെയും ചേന്നല്ലൂർ ഫാഷൻ ഹോംസിന്റെയും നേതൃത്വത്തിൽ ഓച്ചിറ പഞ്ചായത്ത് സാമൂഹ്യ അടുക്കളയിലേക്ക് നടത്തിയ ഭക്ഷ്യധാന്യ വിതരണം എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്തു. സി.ആർ. മഹേഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശ്രീലത പ്രകാശ്, ദിലീപ് ശങ്കർ, ഗീതകുമാരി, ട്രസ്റ്റ് ഭാരവാഹി മെഹർഖാൻ ചേന്നല്ലൂർ, അഡ്വ. എം.സി.അനിൽകുമാർ, പി.ബി. സത്യദേവൻ, മനു ജയപ്രകാശ് തുടങ്ങിയവർ സംസാരിച്ചു.