chinjurani-
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തിയ മന്ത്രി ജെ. ചിഞ്ചുറാണി വൃക്ഷത്തൈ നടുന്നു

കൊല്ലം : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനമിത്ര പുരസ്‌കാര ജേതാക്കളായ പൊലീസ് ഉദ്യോഗസ്ഥരെ മന്ത്രി ജെ. ചിഞ്ചുറാണി നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിലെത്തി അഭിനന്ദിച്ചു. നീണ്ടകര കോസ്റ്റൽ പൊലീസും കേരളാ പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷനും സംയുക്തമായി നടത്തി വരുന്ന ശുചിത്വതീരം സുരക്ഷിത തീരം പദ്ധതിക്ക് കഴിഞ്ഞ വർഷത്തെ വനമിത്ര പുരസ്‌കാരം ലഭിച്ചിരുന്നു. കൊല്ലം എ.സി.പി ടി.ബി. വിജയൻ, കൊല്ലം എ.സി.എഫ് വി.ജി. അനിൽകുമാർ, കൃഷിവകുപ്പ് എ.ഡി. ഷെറിൻ മുള്ളർ, ഗ്രാമ പഞ്ചായത്ത് അംഗം ഷേർളി ഹെൻറി, സി.ഐ. ടി. മനോജ്, കെ.പി.യു.എ സെക്രട്ടറി എം.സി. പ്രശാന്തൻ, ജോയിന്റ് സെക്രട്ടറി കെ. ഉദയൻ, കോസ്റ്റൽ സ്റ്റേഷൻ പി.ആർ.ഒ ഡി. ശ്രീകുമാർ, എസ്.ഐ. സഞ്ജയൻ, എ.എസ്.ഐ ഷാൽ വിനായക് എന്നിവർ ചേർന്ന് മന്ത്രിയെ സ്വീകരിച്ചു.

കോസ്റ്റൽ സ്റ്റേഷനിൽ പരിപാലിച്ചു വരുന്ന ഔഷധ സസ്യതോട്ടവും പാർക്കും മന്ത്രി സന്ദർശിച്ചു. അഴിമുഖത്തിന് സമീപം മന്ത്രി കണ്ടൽ തൈകൾ നട്ടു.