കൊട്ടാരക്കര: കില ഇ.ടി.സിയിൽ ഫലവൃക്ഷ തൈകൾ നട്ട് പരിസ്ഥിതി ദിനാചരണം നടത്തി. സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി പഴം പച്ചക്കറി തുടങ്ങിയ കാർഷിക വിളകൾക്കും തുടക്കം കുറിച്ചതായി കില പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ പറഞ്ഞു. ഫാം മാനേജർ വി.ജലന്തർ , ഡി.പ്രസാദ്, ദീപക് ചന്ദ്രൻ, രാധാകൃഷ്ണപിള്ള, രാജീവ് എന്നിവർ നേതൃത്വം നൽകി. വെണ്ടാർ അരീക്കൽ ഭാഗം ശ്രീവിദ്യാധി രാജ മോഡൽ എൽ.പി സ്കൂളിൽ പരിസ്ഥിതി ദിനാചരണവും പച്ചക്കറിത്തോട്ടത്തിന്റെ ഉദ്ഘാടനവും മന്ത്രി പി.പ്രസാദ് ഓൺലൈനായി നിർവഹിച്ചു. വാർഡു മെമ്പർ എസ്.വിദ്യ അദ്ധ്യക്ഷത വഹിച്ചു.നെടുവത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ.സത്യഭാമ സ്കൂൾതല പരിപാടി ഉദ്ഘാടനം ചെയ്തു.ഡോ.എം.ആർ.ബിന്ദു, ഗൗതം കൃഷ്ണ, ഡി.ഉഷാകുമാരി തുടങ്ങിയവർ പങ്കെടുത്തു.