ഓച്ചിറ: ക്ളാപ്പന അക്ഷരപ്പുര ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം യു. കാവേരി ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലയിലെ അംഗങ്ങളുടെ വീട്ടുമുറ്റത്ത് വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. പ്ളാവ്, പറങ്കാവ്, മാവ്, ഞാവൽ തുടങ്ങിയ വൃക്ഷത്തൈകളാണ് നട്ടത്. ഗ്രന്ഥശാല പ്രസിഡന്റ് എ. അനു അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി എൽ. കെ ദാസൻ, രക്ഷാധികാരി എൽ. പവിത്രൻ, ലൈബ്രേറിയൻ ഗോകില ഗോപൻ, സി. ആർ.അഭിഷേക് , എസ്. വിനിത, ബി. കൃഷ്ണപ്രിയ, വിദിവാ ലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.