mlnnal

ഓയൂർ: അമ്പലംകുന്ന് കിളിക്കോട്ട് കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ ഇടിമിന്നലിൽ അമ്മയ്ക്കും മകൾക്കും പരിക്കേറ്റു. വീടുകൾക്കും ഇലട്രോണിക്സ് ഉപകരണങ്ങൾക്കും നാശം സംഭവിച്ചു. കിളികോട് കോളനി ചരുവിള പുത്തൻവീട്ടിൽ കൊച്ചു പെണ്ണ് (84), മകൾ കുമാരി (50) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ഓയൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. കൊച്ചുപെണ്ണമ്മയുടെ വീട്ടിലെ ഇലട്രിക് മീറ്ററും വയറിംഗുകളും കത്തിനശിച്ചു. തറയും ഭിത്തികളും പൊട്ടി പിളരുകയും അടുക്കളയുടെ ചിമ്മിനി തകരുകയും ചെയ്തു. ചരുവിള പുത്തൻ വീട്ടിൽ ഓമന, സജുഭവനിൽ സജി, മഹേഷ് ഭവനിൽ രമേശൻ, രാജേഷ് ഭവനിൽ പൊടിച്ചി എന്നിവരുടെ വീടുകളിലെ വയറിംഗും ഇലട്രോണിക്സ് ഉപകരണങ്ങളും കത്തി നശിച്ചു. ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് വാളിയോട് ജേക്കബ്, വാർഡ് മെമ്പർ ലതിക, പൂയപ്പള്ളി പൊലീസ്, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ എന്നിവർ സ്ഥലം സന്ദർശിച്ചു.