കുന്നത്തൂർ : ലോക പരിസ്ഥിതി ദിനത്തിൽ എസ്.എൻ.ഡി.പി യോഗം കുന്നത്തൂർ യൂണിയന് കീഴിലുള്ള യൂത്ത്മൂവ്മെന്റ് പ്രവർത്തകർ നടത്തിയ പ്രവർത്തനങ്ങൾ നാടിന് മാതൃകയായി . മഴക്കുഴികൾ നിർമ്മിച്ചും കണ്ടൽച്ചെടികളും വൃക്ഷ തൈകൾ വച്ചു പിടിപ്പിച്ചും മുത്തശ്ശി മരങ്ങളെ ആദരിച്ചും ശാഖകൾ വഴി വൃക്ഷ തൈകൾ വിതരണം ചെയ്തുമാണ് വേറിട്ട പ്രവർത്തനങ്ങളിലൂടെ യൂത്ത്മൂവ്മെന്റ് മാതൃകയായത്. യൂത്ത്മൂവ്മെന്റിന്റെയും സൈബർസേനയുടെയും നേതൃത്വത്തിൽ മൈനാഗപ്പള്ളിയിൽ മുത്തശ്ശി മരങ്ങളെ ആദരിച്ചു. യൂണിയനിലെ 37 ശാഖകൾ വഴി വൃക്ഷതൈകൾ വിതരണം ചെയ്തു. തൈകളുടെ തുടർ പരിചരണത്തിനായി യൂത്ത് മൂവ്മെന്റ് ജാഗ്രതാ സമിതിയും രൂപീകരിച്ചിട്ടുണ്ട്.യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ഡോ.അജിത്ത്,സെക്രട്ടറി മനുകാർത്തിക, ജോയിൻ സെക്രട്ടറി രാജേഷ് സൈബർ സേന ചെയർമാൻ രജനീഷ് മൈനാഗപ്പള്ളി , കൺവീനർ സൗഭാഷ് എന്നിവർ നേതൃത്വം നൽകി.