കൊട്ടിയം: തട്ടാമല സ്കൂളിനടുത്ത് ദേശീയ പാതയ്ക്കരികിൽ ബജാജിന്റെ ഡീസൽ ഒാട്ടോറിക്ഷകൾ വിൽക്കുന്ന ഷോറൂമിന്റെ ഒന്നാം നിലയിലെ ഇലക്ട്രോണിക് ഉപകരണങ്ങളുടെ കൺട്രോൾ റൂമിൽ തീപിടിത്തം. ഇൻവെർട്ടർ, ബാറ്ററികൾ, നിരീക്ഷണ കാമറയുടെ കൺട്രോൾ എന്നിവ കത്തിനശിച്ചു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്കാണ് സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. വിവരമറിഞ്ഞ് കൊല്ലം കടപ്പാക്കടയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി.