കിഴക്കേ കല്ലട: കല്ലട ഇടവക വാട്ട്സ്ആപ്പ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ലോക്ക് ഡൗൺ പ്രതിസന്ധി നേരിടുന്ന ഇരുന്നൂറ് കുടുംബങ്ങൾക്ക് അരി, പലവ്യഞ്ജനം, പച്ചക്കറി, മാസ്ക്, സാനിറ്റൈസർ തുടങ്ങിയവയും ആശാ വർക്കർമാർക്ക് പൾസ് ഓക്സി മീറ്ററും വിതരണം ചെയ്തു. വിജയകുമാർ,​ പി. ആൽബ, പി.ടി. ഷാജി, അനിൽബാബു, എൽ. ലിയാണ്ടർ തുടങ്ങിയവർ നേതൃത്വം നൽകി.