മയ്യനാട്: ലിറ്റററി റിക്രിയേഷൻ ക്ലബ് ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനാചരണം സംഘടിപ്പിച്ചു. കേരള വനം - വന്യജീവി വകുപ്പിൽ നിന്ന് സമാഹരിച്ച വിവിധയിനം ഫലവൃക്ഷത്തൈകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്തു.
എൽ.ആർ.സി പ്രസിഡന്റ് കെ. ഷാജിബാബു ഗ്രന്ഥശാലങ്കണത്തിൽ വൃക്ഷത്തൈ നട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു.