കൊല്ലം: ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം കൊല്ലം ജില്ലാ ആശുപത്രി പരിസരത്ത് വൃക്ഷത്തൈ നട്ട് മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, ഹരിത കേരളം മിഷൻ ജില്ലാ കോഡിനേറ്റർ എസ്. ഐസക്, ജില്ലാ ആശുപത്രി സൂപ്രണ്ട് വസന്തദാസ്, അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് വി.ജി. അനിൽകുമാർ, ജോയിന്റ് പ്രോഗ്രാം കോ ഒാർഡിനേറ്റർ എ. ലാസർ, ജില്ലാ ആശുപത്രി ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. കൊല്ലം കോർപ്പറേഷൻ, ജില്ലാ പഞ്ചായത്ത്, സോഷ്യൽ ഫോറസ്റ്ററി, നഗര അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, ജില്ലാ ആശുപത്രി തുടങ്ങിയവയെ ഏകോപിപ്പിച്ചാണ് ഹരിത കേരളം മിഷൻ ജില്ലാ ആശുപത്രിയിൽ പച്ചത്തുരുത്ത് നിർമ്മിക്കുന്നത്.