കൊല്ലം: പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി എ .ഐ. എസ് .എഫ് ജില്ലാ കമ്മിറ്റി മാസ്കും മരവും മധുരവും കാമ്പയിൻ സംഘടിപ്പിച്ചു. ചവറ ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർക്ക് മാസ്കും വൃക്ഷത്തെയ്യും മധുരവും നൽകി സി.പി.എ സംസ്ഥാന കമ്മിറ്റിയംഗം ആർ.രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എ.ഐ.എസ്.എഫ് ജില്ലാ പ്രസിഡന്റ് അനന്തു.എസ്.പോച്ചയിൽ, സെക്രട്ടറി എ.അധിൻ, ചവറ മണ്ഡലം സെക്രട്ടറി അർജുൻ മഠത്തിൽ സി.പി.ഐ മണ്ഡലം അസിസ്റ്റന്റ് സെക്രട്ടറി അനിൽ പുത്തേഴം എന്നിവർ സംസാരിച്ചു. ആദർശ് നന്ദി പറഞ്ഞു.