ചവറ: മുസ്ലിം യൂത്ത് ലീഗ് പന്മന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിന വാരാചരണം സംഘടിപ്പിക്കുന്നു. ഉദ്ഘാടനം മുസ്ലിം ലീഗ് ചവറ മണ്ഡലം പ്രസിഡന്റ് കിണർ വിള സലാഹുദ്ദീൻ യൂത്ത് ലീഗ് കൊല്ലം ജില്ല സീനിയർ വൈസ് പ്രസിഡന്റ് ഹിഷാം സംസത്തിന് വൃക്ഷത്തൈ നൽകി ഉദ്ഘാടനം ചെയ്തു. . ഷൗക്കത്ത് ആക്കൽ അദ്ധ്യക്ഷനായി . ബി .ഷമീർ പരിസ്ഥിതി ദിന സന്ദേശം നൽകി. 12 വരെ നടക്കുന്ന വാരാചരണത്തിൽ വൃക്ഷത്തൈ വിതരണം, കുളങ്ങൾ, ജലസ്രോതസുകൾ വൃത്തിയാക്കുക, പ്ലാസ്റ്റിക് മാലിന്യം കത്തിച്ച് അന്തരീക്ഷ മലിനീകരണം നടത്തുന്നതിനെതിരെ ബോധവത്കരണം നടത്തുക തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും.