c

കൊല്ലം: കൊവിഡ് വ്യാപനം പിടിച്ചുകെട്ടാനായി നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സിറ്റി പൊലീസ്. ഇന്നലെ 431 വാഹനങ്ങൾ പിടിച്ചെടുത്തു. കൊവിഡ് മാനദണ്ഡം പാലിക്കാതെ പ്രവർത്തിച്ച 48 കടകൾ അടച്ചു പൂട്ടി. അനാവശ്യമായി പുറത്തിറങ്ങിയ 109 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാസ്ക് ശരിയായി ധരിക്കാതിരുന്ന 820 പേർക്കെതിരെയും സാമൂഹ്യ അകലം പാലിക്കാത്ത 487 പേർക്കെതിരെയും നടപടി സ്വീകരിച്ചു. വരും ദിവസങ്ങളിലും സമാനമായ തരത്തിൽ കർശന നിയന്ത്രണങ്ങൾ തുടരും.

പ്രത്യേക സ്ക്വാഡ്

ക്വാറന്റൈൻ ലംഘനം കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. ബൈക്കുകളിൽ ക്വാറന്റൈനിൽ കഴിയുന്നവരുടെ വീട്ടുപരിസരങ്ങളിലെത്തി രഹസ്യമായി നിരീക്ഷണം നടത്തുകയാണ്. ക്വാറന്റൈൻ ലംഘനം കണ്ടെത്താൻ പൊതുജനങ്ങളുടെ സഹായവും പൊലീസ് പ്രയോജനപ്പെടുത്തുന്നുണ്ട്.