കരുനാഗപ്പള്ളി: നഗരസഭാ സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്ത നഗരകാര്യ ഡയറക്ടറുടെ നടപടി സംസ്ഥാന സിവിൽ സർവീസ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. കരുനാഗപ്പള്ളി നഗരസഭാ സൂപ്രണ്ട് മനോജ് കുമാറിനെ സസ്പെൻഡ് ചെയ്ത നടപടിയാണ് ഒരു മാസത്തേക്ക് സ്റ്റേ ചെയ്തത്. നഗരസഭയിലെ വനിതാ ജീവനക്കാരി നൽകി പരാതിയെ തുടർന്നായിരുന്നു സസ്പെഷൻ.