വെണ്ടാർ: അരീക്കൽഭാഗം വിദ്യാധിരാജ മോഡൽ എൽ.പി.സ്കൂളിൽ പരിസ്ഥിതി ദിനാഘോഷവും പച്ചക്കറിത്തോട്ടവും മന്ത്രി പി.പ്രസാദ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു .വാർഡ് മെമ്പർ എസ്. വിദ്യ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ .സത്യഭാമ സ്കൂൾ തലത്തിൽ പച്ചക്കറിത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണവും പച്ചക്കറി വിത്തു വിതരണവും കൃഷിസമ്പ്രദായ ഗവേഷണ കേന്ദ്രം മേധാവി ഡോ.ബിന്ദു.എം.ആർ നിർവഹിച്ചു. പഠനോപകരണ വിതരണം സ്കൂൾ മാനേജർ ഗൗതംകൃഷ്ണ ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ഡി. ഉഷാകുമാരി സ്വാഗതവും സുധർമ്മ (പി.ടി.എ പ്രസി.)എസ്.ടി. ലതിക കുമാരി (സ്റ്റാഫ് സെക്ര.) , ബെൻസിലാൽ (രക്ഷകർതൃ പ്രതിനിധി ) എന്നിവർ ആശംസയും പരിസ്ഥിതി ക്ലബ് കൺവീനർ ഡി. സുനിതാ നായർ നന്ദിയും പറഞ്ഞു.