വെളിയം: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ മുട്ടറ മരുതിമലയിൽ ആയിരം ഫല വൃക്ഷത്തൈകൾ നടുന്നതിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ആർ.ബിനോജ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.രമണി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ബി. പ്രകാശ്, ബ്ലോക്ക് മെമ്പർമാരായ സജിനി ഭദ്രൻ, ദിവ്യാ സജിത്ത്, വാർഡ് മെമ്പർമാരായ മീനാക്ഷി,സുന്ദരൻ, വിഷ്ണു, പഞ്ചായത്ത് ആസൂത്രണ സമിതി അംഗം മധു മുട്ടറ, അശ്വതി എന്നിവർ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തിയാണ് തൈകൾ നടുന്നത്.