ചവറ: തേവലക്കര ലയൺസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യ ധാന്യ കിറ്റുകളും സാനിറ്റൈസറും നൽകി. പ്രദേശത്തെ കൊവിഡ് മഹാമാരി മൂലം ബുദ്ധിമുട്ടുന്ന കുടുംബങ്ങൾക്കാണ് ഭക്ഷ്യ ധാന്യങ്ങളടങ്ങിയ കിറ്റുകൾ വിതരണം ചെയ്തത്. കൂടാതെ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിലേക്ക് സാനിറ്റൈസറും നൽകി. ലയൺസ് ക്ളബ് ഡയബറ്റിക്‌സ് ഡിസ്ട്രിക്ട് കോർഡിനേറ്റർ , ഡോ.സുജിത് വിജയൻപിള്ള എം.എൽ. എയിൽ നിന്ന് തെക്കുംഭാഗം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പി.ജി.മധു ഏറ്റുവാങ്ങി.
ലയൺസ് ക്ളബ് തേവലക്കര ചാപ്റ്റർ പ്രസിഡന്റ് ലയൺ ജയകുമാർ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്തംഗം അനസ് യൂസുഫ്, ക്ളബ് സെക്രട്ടറി രഞ്ജിത്ത്, വൈസ് പ്രസിഡന്റ് യൂസുഫ് ഭാരത് ,ട്രഷറർ
ഗിരികുമാർ ,ക്ളബ് അംഗങ്ങളായ അക്ബർ ഗ്ലോബൽ, ബാലകൃഷ്ണ പിള്ള ,ബിജുകുമാർ ,സ്റ്റാൻലി റിച്ചാർഡ് , ,ഗീവർഗീസ് ജേക്കബ് ,മധുപിള്ള ,തേവലക്കര ബാദുഷ തുടങ്ങിയവർ പങ്കെടുത്തു.