പുനലൂർ: കൊവിഡ് വ്യാപനങ്ങളെ തുടർന്ന് സ്നേഹ ഭാരത് മിഷൻ ഇന്റർ നാഷണൽ ചാരിറ്റബിൾ ട്രസ്റ്റിൻെറ നേതൃത്വത്തിൽ പുനലൂർ താലൂക്കിലെ പാവപ്പെട്ട നിർദ്ധനരായ 300ഓളം കുടുംബങ്ങൾക്ക് സൗജന്യമായി ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. ഭക്ഷ്യധാന്യങ്ങൾ പുനലൂരിലെ രാധാസ് വസ്ത്ര വ്യാപാരശാല മാനേജിംഗ് ഡയറക്ടർ എസ്.വിനുവാണ് സംഭാവനയായി നൽകിയത്.പി.എസ്.സുപാൽ എം.എൽ.എ മാനേജിംഗ് ഡയറക്ടറിൽ നിന്നു് ഏറ്റ് വാങ്ങിയ കിറ്റുകൾ ട്രസ്റ്റ് ഭാരവാഹികൾക്ക് കൈമാറി.ചിരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ എസ്.ഇ.സഞ്ജയ്ഖാൻ അദ്ധ്യക്ഷത വഹിച്ചു.നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം മുഖ്യപ്രഭാഷണം നടത്തി. ജീവകാരുണ്യ സമിതി ചെയർമാൻ എസ്.സുബിരാജ്, മാനേജിംഗ് ട്രസ്റ്റി എം.എം.ഷെറീഫ്, കുടുംബ ക്ഷേമ സമിതി ചെയർമാൻ സി.എസ്.ബഷീർ, ട്രസ്റ്റ് ജനറൽ സെക്രട്ടറി വത്സല,ബിജുകുമാർ, ഫാത്തിമഖാൻ, അനിത മുരളി, കെ.രാജശേഖരൻ, അഷറഫ് തുടങ്ങിയവർ സംസാരിച്ചു.