maithri-
പേരയം മൈത്രി നഗർ റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നൽകുന്ന അരിയും പച്ചക്കറികളും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര ഏറ്റുവാങ്ങുന്നു

കൊല്ലം: ലോക്ക് ഡൗൺ മൂലം ദുരിതമനുഭവിക്കുന്നവർക്ക് വിതരണം ചെയ്യുന്നതിനായി പേരയം മൈത്രി നഗർ റസിഡന്റ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ പേരയം ഗ്രാമപഞ്ചായത്തിലേക്ക് അരിയും പച്ചക്കറിയും വാങ്ങിനൽകി. അസോ. പ്രസിഡന്റ് വി. സജി ബാബു, രക്ഷാധികാരി കെ.കെ. തോമസ് കുട്ടി, വൈസ് പ്രസിഡന്റ് കുര്യൻ വർഗീസ്, ട്രഷറർ വിജയകുമാർ, മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യൻ ഫിലിപ്പ് എന്നിവരിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് അനീഷ് പടപ്പക്കര സാധങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുരേഷ്, മെമ്പർ റെയ്‌ച്ചൽ ജോൺസൺ, പഞ്ചായത്ത് സെക്രട്ടറി ജിജിമോൾ അലക്സ്, അസി. സെക്രട്ടറി അഭയാൻ എന്നിവർ പങ്കെടുത്തു.