food-
ഓട്ടോത്തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

ചവറ: തെക്കുംഭാഗം ഇ. എം. എസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റി (കാസ്കറ്റ്) പഞ്ചായത്തിലെ ഓട്ടോത്തൊഴിലാളികൾക്ക് ഭക്ഷ്യ-പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കോയിപ്പുഴ ക്ഷേത്രാങ്കണത്തിൽ ചേർന്ന യോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ .വരദരാജൻ ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ആർ. ഷാജി ശർമ അദ്ധ്യക്ഷനായി. കാസ്കറ്റ് വായനശാല സെക്രട്ടറി കെ. എസ്. അനിൽ സ്വാഗതം പറഞ്ഞു. ഭക്ഷ്യ-പച്ചക്കറി കിറ്റ് വിതരണം ഡോ. സുജിത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. ഡി.വൈ.എഫ്.ഐ യൂത്ത് ബ്രിഗേഡിനുള്ള പി.പി.ഇ കിറ്റ് പഞ്ചായത്ത് അംഗം സീതാലക്ഷ്മി വിതരണം ചെയ്തു. ചടങ്ങിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കാസ്കറ്റ് വായനശാല ബാലവേദി കുട്ടികൾക്ക് നൽകിയ വൃക്ഷത്തൈകളുടെ വിതരണം എം.എൽ.എ നിർവഹിച്ചു. വനിതാ വേദി പ്രസിഡന്റ് ബിന്ദു ബാബു, സെക്രട്ടറി അജിതാ പ്രദീപ് എന്നിവർ സംസാരിച്ചു. സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം ആർ. രാജേഷ് നന്ദി പറഞ്ഞു.