photo
പുത്തൂർ സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ നടന്ന പരിസ്ഥിതി ദിനാചരണം വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡ് ബെച്ചി.ബി.മലയിൽ ഉദ്ഘാടനം ചെയ്യുന്നു

പുത്തൂർ: സായന്തനം ഗാന്ധിഭവൻ അഭയകേന്ദ്രത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്തംഗം ബെച്ചി.ബി.മലയിൽ ഉദ്ഘാടനം ചെയ്തു. പവിത്രേശ്വരം പഞ്ചായത്ത് മുൻ പ്രസിഡന്റ് ജി.രവീന്ദ്രൻ പിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശികല പ്രകാശ്, ബ്ളോക്ക് പഞ്ചായത്തംഗം ഒ.ബിന്ദു, എസ്.എൻ.ഡി.പി യോഗം കൊട്ടാരക്കര യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, സഹകരണ വകുപ്പ് അസി.ഡയറക്ടർ ഒ.എൻ.പ്രേംകുമാർ, സി.ശിശുപാലൻ, കോട്ടാത്തല ശ്രീകുമാർ, ജയശ്രീ എന്നിവർ സംസാരിച്ചു. തുടർന്ന് സായന്തനം വളപ്പിൽ വൃക്ഷത്തൈകൾ നട്ടു. വരും ദിവസങ്ങളിൽ പൊതു ഇടങ്ങളിലും റോഡുവശങ്ങളിലും വൃക്ഷത്തൈകൾ നടുമെന്ന് സംഘാടകർ അറിയിച്ചു.