c
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായിവേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമമുറ്റത്ത് ചെയർമാൻ ബി. പ്രേമാനന്ദ് ഔഷധവൃക്ഷത്തൈ നടുന്നു

ചാത്തന്നൂർ. വേളമാനൂർ ഗാന്ധിഭവൻ സ്നേഹാശ്രമത്തിൽ പരിസ്ഥിതി ദിനാചരണവും പരിസരശുചീകരണവും നടത്തി. സ്നേഹാശ്രമം ചെയർമാൻ ബി. പ്രേമാനന്ദ് സ്നേഹാശ്രമ മുറ്റത്ത് ഔഷധത്തൈകൾ നട്ട് പരിസ്ഥിതി ദിനാചരണം ഉദ്ഘാടനം ചെയ്തു. നിർവാഹക സമിതി അംഗങ്ങളായ ആർ.ഡി. ലാൽ, തിരുവോണം രാമചന്ദ്രൻ പിള്ള, കെ.എം. രാജേന്ദ്രകുമാർ, ജെ.പി. ഭൂമിക്കാരൻ എന്നിവർ പങ്കെടുത്തു. വർക്കിംഗ് ചെയർമാൻ പി.എം.രാധാകൃഷ്ണൻ സ്വാഗതവും മാനേജർ സുനിൽകുമാർ നന്ദിയും പറഞ്ഞു.