pho
ലോക പരിസ്ഥിതി ദിനാചരണത്തിൻെറ ഭാഗമായി ഐക്കരക്കോണം പബ്ലിക്ക് ലൈബ്രററിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ വൃക്ഷ തൈകൾ നട്ടു ഉദ്ഘാടനം ചെയ്യുന്നു.

പുനലൂർ: താലൂക്കിലെ വിവിധ സംഘടകളുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദാനാചരണം സംഘടിപ്പിച്ചു. വനം വകുപ്പിന്റെ നേതൃത്വത്തിൽ തെന്മല ഡി.എഫ്.ഓഫിസ് മൈതാനിയിൽ സംഘടിപ്പിച്ച പരിപാടി മുൻ മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ അദ്ധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ നാഗരാജ, എസ്.ആർ.ഷീബ, ഡി.എഫ്.ഒ സൺ തുടങ്ങിയവർ സംസാരിച്ചു.ഐക്കരക്കോണം പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.വാർഡ് കൗൺസിലർ കെ.പുഷ്പലത, മുൻ കൗൺസിലർ എസ്.സുബിരാജ്, ലൈബ്രറി പ്രസിഡന്റ് എ.കെ.രഘു, സെക്രട്ടറി ബി.ചന്ദ്രബാബു തുടങ്ങിയവർ സംസാരിച്ചു.നഗരസഭയുടെ നേതൃത്വത്തിൽ പുനലൂർ സെന്റ് ഗോരേറ്റി ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച പരിപാടി പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ചെയർപേഴ്സൺ നിമ്മി എബ്രഹാം, ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ,സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ഡി.ദിനേശൻ, വസന്ത ര‌ഞ്ചൻ, കെ.പുഷ്പലത,പി.എ.അനസ്, കൗൺസിലർമാരായ ജി.ജയപ്രകാകാശ്, അജി ആന്റണി, ആർ.രജ്ഞിത്ത്,പുനലൂർ ഡി.എഫ്.ഒ തുടങ്ങിയവർ സംസാരിച്ചു.പുനലൂർ പൊലീസ് സ്റ്റേഷനിൽ നടന്ന പരിപാടി ഡിവൈ.എസ്.പി എം.എസ്.സന്തോഷ് ഉദ്ഘാടനം ചെയ്തു. സി.ഐ.രാകേഷ്, ജനമൈത്രി അംഗങ്ങളും പങ്കെടുത്തു.സേവഭാരതിയുടെ നേതൃത്വത്തിൽ ഗവ.താലൂക്ക് ആശുപത്രി, കെ.എസ്.ഇ.ബി, കെ.എസ്.ആർ.ടി.സി, മാർക്കറ്റ്, ഹോമിയോ ആശുപത്രി തുടങ്ങിയ പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി.നേതാക്കളായ വിനോദ്, അഖിൽ മാത്ര, അരുൺ നാഥ്, ഗിരീഷ് തുടങ്ങിയവർ നേതൃത്വം നൽകി.