കൊട്ടാരക്കര: എ.ഐ.എസ്.എഫ് കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മാസ്ക്കും മരവും മധുരവും കാമ്പയിൻ സംഘടിപ്പിച്ചു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എസ്.വിനോദ് കുമാർ മരംനട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ പ്രവർത്തകരെ ആദരിച്ചും മധുരം നൽകിയുമാണ് പരിപാടി നടത്തിയത്. കാമ്പയിന്റെ ഭാഗമായി 12 വരെ മണ്ഡലത്തിലെ കുടുംബ ആരോഗ്യ കേന്ദ്രങ്ങളിലും വാർഡുകളിലും പരിപാടി നടക്കും. ആശുപത്രി സൂപ്രണ്ട് ഡോ. കെ.ആർ. സുനിൽകുമാർ, ഫെലിക്സ് സാംസൺ, ഡി.എൽ. അനുരാജ്, ജോബിൻ ജേക്കബ്, എ ഇന്ദുഗോപൻ, ജിറിൻ അച്ചൻകുഞ്ഞ്, വർഷ പ്രസാദ്, അശ്വിൻ അമൃത്, എം. അഭിലാഷ് എന്നിവർ പങ്കെടുത്തു.