കൊട്ടിയം: ലോക പരിസ്ഥിതി ദിനത്തോനുബന്ധിച്ച് യൂത്ത് കോൺഗ്രസ് വെൺപാലക്കര വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷത്തൈകളും ഭക്ഷ്യക്കിറ്റുകളും വിതരണം ചെയ്തു. ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് വാർഡ് കമ്മിറ്റി പ്രസിഡന്റ് ഷഫീക്ക് വെൺപാലക്കര അദ്ധ്യക്ഷത വഹിച്ചു. അയ്യപ്പൻ തോട്ടത്തിൽ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ, സി. കെ. അജയകുമാർ, വിപിൻ വിക്രം, സുധീർ കൂട്ടുവിള, അഭിലാഷ് ചേരൂർമുക്ക്, മഞ്ജു മോൾ, ആദർശ് ദാസ്, വിഷ്ണു, രാഹുൽ, അനൂജ്, ഷിദിൻ തുടങ്ങിയവർ നേതൃത്വം നൽകി.