dhoornam-
ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ആയുർവേദ ഔഷധമായ അപരാജിത ചൂർണത്തിന്റെ കിറ്റ് മന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറുന്നു

കൊല്ലം : ആയുർവേദ ഹോസ്പിറ്റൽ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ ലോകപരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ആയുർവേദ ഔഷധമായ അപരാജിത ചൂർണ ധൂപനം നടത്തി. അപരാജിതസന്ധ്യ എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ സംസ്ഥാനതല ഉദ്‌ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ കൊല്ലത്ത് നിർവഹിച്ചു, മേയർ പ്രസന്ന ഏണസ്റ്റ് സംസാരിച്ചു. ജില്ലാ ആയുർവേദ ആശുപത്രി, ആശ്രാമം മൈതാനം, കൊല്ലം കോർപ്പറേഷൻ ഓഫീസ്, വിവിധ വാർഡുകൾ, റസിഡന്റ്‌സ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ചാണ് അപരാജിത സന്ധ്യ സംഘടിപ്പിച്ചത്. എ.എച്ച്.എം.എ ജില്ലാ പ്രസിഡന്റ് ഡോ. എസ്.പി. സുരേഷ് ബാബു, സെക്രട്ടറി ഡോ. വർഗീസ്, കായൽവരത്ത് ഡോ. ടി.എ. സലിം, ഡോ. ഷിബു ഭാസ്‌ക്കരൻ തുടങ്ങിയവർ പങ്കെടുത്തു. ആയുർവേദ കോളേജ് മെൻസ്ഹോസ്റ്റൽ കൂട്ടായ്മ 1980-95 ബാച്ച് വാക്സിൻചലഞ്ചിലേക്ക് നൽകാനായി 2 ലക്ഷം രൂപ മന്ത്രി കെ.എൻ. ബാലഗോപാലിന് കൈമാറി.