കൊട്ടാരക്കര: പൊതു ഇടങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്ന സംഘം പിടിയിൽ. പൊന്നാനി തവനൂർ നാലുകള്ളിപറമ്പ്, മുഹമ്മദ് ഷാഫി(26), ഒറ്റപ്പാലം കണ്ണിയമ്പ്രം അയ്ക്കൽ വീട്ടിൽ അനസ്(26), കുന്നത്തുനാട് വേളൂർ ചെറുപാട്ടുകണ്ടം എൽദോസ്(36) എന്നിവരെയാണ് റൂറൽ എസ്.പി നിയോഗിച്ച പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. മൈലം, താമരക്കുടി, പട്ടാഴി ഭാഗങ്ങളിൽ കഴിഞ്ഞ ഒരാഴ്ചയായി രാത്രി കാലങ്ങളിൽ കക്കൂസ് മാലിന്യം തള്ളുന്നതായി പരാതിയുണ്ടായിരുന്നു. കൺട്രോൾ റൂമിലെ എസ്.ഐ.ആഷിർ കോഹൂർ, സിവിൽ പൊലീസ് ഓഫീസർ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കക്കൂസ് മാലിന്യം കയറ്റിയ വാഹനം സഹിതം പ്രതികളെ അറസ്റ്റ് ചെയ്തത്.