തൊടിയൂർ: പഞ്ചായത്ത് തല പരിസ്ഥിതിദിനാചാരണം തൊടിയൂർ ഗവ. ആയൂർവേദ ഡിസ്പെൻസറി വളപ്പിൽ ഔഷധസസ്യത്തൈ നട്ട് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസി പ്രസിഡന്റ് സലീം മണ്ണേൽ, സ്ഥിരം സമിതി അദ്ധ്യക്ഷരായ സി.ഒ.കണ്ണൻ, ഷബ്ന ജവാദ് , അംഗങ്ങളായ അൻസിയ ഫൈസൽ, മോഹനൻ, സുനിത, ബി.ഡി.ഒ അജയകുമാർ, പഞ്ചായത്ത് സെക്രട്ടറി ജി.രാധാകൃഷൺ തുടങ്ങിയവർ പങ്കെടുത്തു.
കല്ലേലിഭാഗം തൊടിയൂർ യു.പി .സ്കൂൾ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ബയോ ഓക്സിജൻ ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചു. ഗ്രാമത്തിൽ ഒരു വർഷത്തിനുള്ളിൽ ആയിരം വൃക്ഷങ്ങൾ വച്ച് പിടിപ്പിക്കുന്നതാണ് പദ്ധതി. അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ.ജയൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കീർത്തിയിൽ ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.
കല്ലേലിഭാഗം ജനത ഗ്രന്ഥശാല ആൻഡ് വായനശാലയുടെ ആഭിമുഖത്തിൽ വിദ്യാർത്ഥികൾക്കായി പ്രസംഗ മത്സരം, വൃക്ഷത്തൈ നടീൽ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
പുലിയൂർ വഞ്ചി ജനകീയ ലൈബ്രറി ആൻഡ് ആർട്സ് ക്ലബ് സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണത്തിൽ ലൈബ്രറി ഭാരവാഹികൾ വൃക്ഷത്തൈകൾ നടുകയും കുട്ടികൾക്കായി പ്രസംഗ മത്സരം, കവിതപാരായണം എന്നിവ സംഘടിപ്പിക്കുകയും ചെയ്തു.
പുലിയൂർ വഞ്ചി ഇ. എം. എസ് സ്മാരാക വനിതാഗ്രന്ഥശാല പരിസ്ഥിതി ദിനത്തിൽ 'ജീവിക്കാം നമുക്ക് പരിസ്ഥിതിയെനോവിക്കാതെ ' എന്ന വിഷയം അടിസ്ഥാനമാക്കി കുട്ടികൾക്ക് വേണ്ടി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കല്ലേലിഭാഗം തൊടിയൂർ എസ് .എൻ. വി .എൽ .പി .എസ് ,മുഴങ്ങോടി എൽ .വി .യു .പി. എസ് ,ഇടക്കുളങ്ങര എ .വി .കെ .എം .എം എൽ. പി .എ .സി, തൊടിയൂർ ഗവ. എൽ. പി .എസ്, മുഴങ്ങോടി, ഗവ. ഹയർ സെക്കൻഡറി സ്കൂൾ തൊടിയൂർ, എസ്. പി .എസ്. എസ് യു. പി .എസ്, വേങ്ങറ ഗവ.വെൽഫെയർ എൽ .പി .എസ്, ഗവ. എൽ.പി.എസ്, ചേലക്കോട്ടുകുളങ്ങര എന്നിവടങ്ങളിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.