പുത്തൂർ: പവിത്രേശ്വരം മാധവശേരി സെന്റ് തേവോദോറോസ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ കരുതൽ 2021 പദ്ധതിയ്ക്ക് തുടക്കമായി. അവശ്യ സാധനങ്ങളും പച്ചക്കറി കിറ്റുകളും വിതരണം ചെയ്തുകൊണ്ടാണ് തുടക്കമിട്ടത്. 550 വീടുകളിൽ ഇവ എത്തിച്ചുനൽകി. ഇടവക വികാരി ഫാ.എം.എം.വൈദ്യൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഇടവക സെക്രട്ടറി ടി.അലക്സാണ്ടർ, യുവജന വിഭാഗം നേതാക്കൾ എന്നിവർ സംസാരിച്ചു.