കൊട്ടാരക്കര: തൃക്കണ്ണമംഗൽ എസ്.കെ.വി.എച്ച്.എസ്.എസിലെ അദ്ധ്യാപകരുടെയും മറ്റ് ജീവനക്കാരുടെയും വകയായി ഉമ്മന്നൂർ തിരുവട്ടൂർ വാർഡിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വാർഡ് മെമ്പർ ബിന്ദു പ്രകാശ്, സ്കൂൾ പ്രഥമാദ്ധ്യാപകൻ എം.ബി.മുരളീധരൻ പിള്ള, കെ.ഹർഷരാജ് എന്നിവർ നേതൃത്വം നൽകി.