കൊട്ടാരക്കര: വെട്ടിക്കവല സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ബാങ്ക് പരിധിയിലെ പതിമൂന്ന് വാർഡുകളിലെ ആരോഗ്യ പ്രവർത്തകർക്ക് പൾസ് ഓക്സിമീറ്ററുകൾ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.അനോജ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ബിന്ദുവിന് പൾസ് ഓക്സി മീറ്ററുകൾ കൈമാറി. ടി.എസ്.ജയചന്ദ്രൻ, എം.ബാലചന്ദ്രൻ, ബിനു മാത്യു, വിഭാവതിയമ്മ, പ്രകാശ് ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.