കൊട്ടാരക്കര: നഗരസഭ പരിധിയിൽ സ്വകാര്യ ഭൂമികളിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും മരച്ചില്ലകളും അടിയന്തരമായി മുറിച്ച് നീക്കണമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം മരങ്ങൾ വീണുണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നഷ്ടങ്ങൾക്കും ബന്ധപ്പെട്ട വ്യക്തികളോ സ്ഥാപനങ്ങളോ ഉത്തരവാദിയാകും. മരങ്ങൾ നഗരസഭ മുറിച്ച് നീക്കിയാൽ അതിന്റെ ചെലവ് വീട്ടുകാരിൽ നിന്ന് ഈടാക്കുമെന്നും അറിയിപ്പിൽ വ്യക്തമാക്കി.