കൊട്ടാരക്കര: കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെയും ജീവനക്കാരുടെയും നേതൃത്വത്തിൽ ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. എസ്.പി.സി നോഡൽ ഓഫീസർ ഡി.വൈ.എസ്.പി അശോക് കുമാ‌ർ നഗരസഭ കൗൺസിലർ എസ്.ആർ.രമേശിന് നൽകി ഉദ്ഘാടനം ചെയ്തു. സി.ഐ അഭിലാഷ് ഡേവിഡ്, രാജീവ്, പ്രഥമാദ്ധ്യാപിക സുഷമ, ശിവപ്രസാദ്, ഷാജി എന്നിവർ പങ്കെടുത്തു.