പുത്തൂർ: കോൺഗ്രസ് കുളക്കട മണ്ഡലം കമ്മിറ്റിയുടെയും പൂവറ്റൂർ വാർഡ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാത്തല, പൂവറ്റൂർ വാർഡുകളിലെ കൊവിഡ് രോഗികളുടെ വീടുകളിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പ്രസിഡന്റ് ഒ.രാജൻ, പ്രവീൺ പൂവറ്റൂർ, ഗണേശ്, ശശികുമാർ എന്നിവർ പങ്കെടുത്തു.