കൊട്ടാരക്കര: ചെറുകിട വ്യാപാരികൾക്കും ജീവനക്കാർക്കും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടാരക്കര യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യക്കിറ്റുകൾ വിതരണം ചെയ്തു. കൊട്ടാരക്കര വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഭക്ഷ്യക്കികിറ്റുകളുടെ വിതരണോദ്ഘാടനം നിർവഹിച്ചു. മുൻസിപ്പൽ ചെയർമാൻ എ.ഷാജു, നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ എസ്.ആർ.രമേശ്, ഉണ്ണികൃഷ്ണമേനോൻ, വി.ഫിലിപ്പ്, അരുൺ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടരക്കര യൂണിറ്റ് പ്രസിഡന്റ് എം.ഷാഹുദ്ദീൻ, വർക്കിംഗ് പ്രസിഡന്റ് സി.എസ്.മോഹൻദാസ്, ജനറൽ സെക്രട്ടറി വൈ.സാമുവേൽകുട്ടി, ട്രഷറർ കെ.കെ.അലക്സാണ്ടർ, റെജി നിസാ, ദുർഗാ ഗോപാലകൃഷ്ണൻ, വി.സി.പി ബാബുരാജ്, ടി.എം.അലക്സാണ്ടർ, ഡാനിയേൽകുട്ടി, ഷാജഹാൻ ,സഫറുള്ള എന്നിവർ പങ്കെടുത്തു.