കൊട്ടാരക്കര: വെട്ടിക്കവല ചിരട്ടക്കോണത്ത് വീടിന് സമീപം സൂക്ഷിച്ചിരുന്ന 85 ലിറ്റർ കോടയുമായി ഒരാൾ പിടിയിൽ. ചിരട്ടക്കോണം ചരുവിള പുത്തൻവീട്ടിൽ മണിയെ(40)യാണ് കൊട്ടാരക്കര എക്സൈസ് അറസ്റ്റ് ചെയ്തത്.