കൊട്ടാരക്കര: താലൂക്ക് ലൈബ്രറി കൗൺസിൽ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 4.6 ലക്ഷം രൂപ സംഭാവന ചെയ്തു. താലൂക്കു കൗൺസിൽ ഭാരവാഹികളായ ജെ.സി അനിൽ, പി.കെ.ജോൺസൺ എന്നിവർ തുകയുടെ ചെക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പി.കെ. ജോണിന് കൈമാറി.